---
title: "നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് നാലുദിവസം ; പ്രതിഷേധവുമായി നാട്ടുകാർ "
english_title: "Drinking water shortage in the city for four days; locals protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311837/Drinking water shortage in the city for four days; locals protest"
published_at: "2025-08-29T18:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1a7847e982_1000308665.jpg"
keywords: []
---

# നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് നാലുദിവസം ; പ്രതിഷേധവുമായി നാട്ടുകാർ 

> **Lead Summary:** മൂവാറ്റുപുഴ: നഗരത്തിലെ ജനവാസ മേഖലകളിൽ അടക്കം കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ടു.

## Article Content

മൂവാറ്റുപുഴ: നഗരത്തിലെ ജനവാസ മേഖലകളിൽ അടക്കം കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ടു.

പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഉറവകുഴി തർബിയത്ത് നഗർ, പെരുമറ്റം തുടങ്ങിയ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്.

പെരുമറ്റം പാലത്തിനടുത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്ന് മൂന്നാം ദിവസമാണ് കണ്ടെത്തിയത്. വാട്ടർ അതോറിറ്റി ഓഫിസിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രതിഷേധം ഉയർന്നതോടെ വാട്ടർ അതോറിറ്റി നടത്തിയ പരിശോധനയിൽ പെരുമറ്റം ഭാഗത്ത് പൈപ്പ് പൊട്ടി ഓടയിലൂടെ ശുദ്ധജലം ഒഴുകുന്നത് കണ്ടെത്തി.

പൈപ്പ് പൊട്ടി മർദം കുറഞ്ഞതാണ് ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധ ജലത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. കിണറുകൾ കുറവായ പ്രദേശങ്ങളിൽ പലരും പണം കൊടുത്ത് പുറത്തു നിന്ന് കുടിവെള്ളം വാങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311837/Drinking water shortage in the city for four days; locals protest)